രാജപുരം : കള്ളാര്‍ പൂക്കയം പുതിയകുടിയില്‍ കടന്നല്‍ക്കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ആടകം പുതിയകുടിയിലെ സാവിത്രി(42)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനി (45), സുനിത (30), ദേവകി (45), ഗീതാഭായി (55), പുഷ്പ (37) എന്നിവരെയാണ് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജലജ (33), കമലാക്ഷി ഭായി (66) എന്നിവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച ഒരുമണിയോടെ ആടകം പുതിയകുടിയില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനി ടെ കടന്നല്‍ക്കൂട്ടം കത്തുകയായിരുന്നു. സമീപത്തെ തെങ്ങിന്‍മു കളിലുണ്ടായിരുന്ന കടന്നല്‍ക്കൂട് പരുന്ത് ചവിട്ടി ഇളക്കിയതാണ് കരുതുന്നു.
കടന്നല്‍ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
