വേലാശ്വരം : വിശ്വഭാരതി ആര്‍ട്‌സ് ആന്റ്‌സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 60- ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ആയ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷതവഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ രാജേന്ദ്രന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി കെ പ്രജീഷ്, പാണംതോട് എ കെ ജി ക്ലബ് സെക്രട്ടറി അജേഷ് പി എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ടി പി സ്വാഗതവും അശോകന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ നാടകവും അരങ്ങേറി.
വേലാശ്വരം വിശ്വഭാരതി ക്ലബ്ബ് 60- ാം വാര്‍ഷികാഘോഷം: സമ്മേളനവും നാടകവും സംഘടിപ്പിച്ചു; സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ആയ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു
