local news

സ്‌കൂട്ടറില്‍ സൂക്ഷിച്ച കാല്‍ ലക്ഷം രൂപ കവര്‍ന്നു

കുമ്പള: സ്‌കൂട്ടറില്‍ സൂക്ഷിച്ച 25,500 രൂപ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എടനാട് ജി.കെ. നഗറിലെ സൂരം ബയല്‍ ഹൗസിലെ ജഗദീശ കുമാറിന്റെ പണമാണ് കവര്‍ന്നത്. 28 ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കോയിപ്പാടി നായ്ക്കാപ്പിലെ കള്‍വര്‍ട്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 14 എ.ജി. 7750 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച 25,500 രൂപയാണ് മോഷണം പോയത്. തുടര്‍ന്ന് കുമ്പള പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!