കഥാപ്രസംഗം : വൈഗ നാലാം തവണയും സംസ്ഥാനത്തേക്ക്
പെരിയ: ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥാപ്രസംഗത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി വൈഗ എസ്. മധു നാലാം തവണയും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. കഴിഞ്ഞ മൂന്ന് തവണയും ഹൈസ്കൂള്‍ വിഭാഗം കഥാപ്രസംഗത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി വൈഗ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ച്ചയായ നാലാം തവണയാണ് വൈഗ സംസ്ഥാനത്തേക്ക് പോകുന്നത്. പിലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് വൈഗ. അധ്യാപകന് ജോയ് പിലാത്തറയാണ് വൈഗയെ കഥാപ്രസംഗം പരിശീലിപ്പിച്ചത്.പി.എന്‍. വൈഷ്ണവ്, കെ. അഭിഷേക് അനില്‍, കെ.വി. ആദിദേവ്, കെ.വി. നവതീര്ഥ്.
ടീം അംഗങ്ങള്‍.

