local news

മുണ്ടോട്ട് കരിഞ്ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി ഗുളികന്‍ ദേവസ്ഥാനം പായ്ന്നിറമിന്ന തറവാട് പള്ളിയറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു

അമ്പലത്തറ: മൊടഗ്രാമം ധര്‍മ്മ ശാസ്താ ക്ഷേത്ര ഭൂമിക്കകത്ത് കുടികൊള്ളുന്ന, നൂറ്റാണ്ടുകളായി ഗോത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നടന്നുവരുന്ന മൂന്നാംമൈല്‍ മുണ്ടോട്ട് കരിഞ്ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി ഗുളികന്‍ ദേവസ്ഥാനം പായ്ന്നിറമിന്ന തറവാട് പള്ളിയറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു.
കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥ ബാധിച്ച പള്ളിയറയുടെ പുനരുദ്ധാരണത്തിന്റെ തുടക്കമായാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് വിപുലമായ പുനരുദ്ധാരണ നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗവും ഫണ്ട് ശേഖരണ ഉദ്ഘാടനവും നടന്നു.
ആദ്യ ഫണ്ട് കെ.പി കൃഷ്ണന്‍ പൂതങ്ങാനം തറവാട് മൂപ്പന്‍ കുമാരന്‍ ബലിപ്പാറയ്ക്ക് കൈമാറി. നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായി കെ.പി. കൃഷ്ണന്‍ പൂതങ്ങാനം (ചെയര്‍മാന്‍), രാമചന്ദ്രന്‍ നെക്കിള്‍ത്തടം (ജനറല്‍ കണ്‍വീനര്‍), രാമകൃഷ്ണന്‍ മൂന്നാംമൈല്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. എം.
നാരായണന്‍ സ്വാഗതവും എ.സി.ബിനു നന്ദിയും പറഞ്ഞു.

 

error: Content is protected !!