ആധ്യാത്മിക ആചാര്യന്‍ രാധാകൃഷ്ണന്‍ നരിക്കോട്ടിന് നാടിന്റെ പ്രണാമം
കാഞ്ഞങ്ങാട്: ആത്മീയതയും ശാസ്ത്രവും സമ്മേളിച്ച വാക്കുകളിലൂടെ തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന ആധ്യാത്മിക ആചാര്യന്‍ രാധാകൃഷ്ണന്‍ നരിക്കോട് (69) വിടവാങ്ങി. മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നിന് സമീപം ‘നിവൃത്തി’യില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2029 മുതല്‍ ഇവിടെയായിരുന്നു താമസം. കൊല്‍ക്കത്തയിലും സൗദിയിലും സേവനമനുഷ്ഠിച്ച ശേഷം ആനന്ദാശ്രമവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാഞ്ഞങ്ങാട്ടെത്തിയത്. പിന്നീട് മഞ്ഞംപൊതിക്കുന്നിന്റെ താഴ്വരയില്‍ സ്വന്തമായി വീട് വെച്ച് താമസം തുടങ്ങുകയായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ആധ്യാത്മികതയെയും ശാസ്ത്രത്തെയും സമന്വയിപ്പിച്ച് പുതിയ ചിന്തകള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കിയ മഹത് വ്യക്തിത്വം. കേരള ഭജന്‍സില്‍ തരംഗമായ ‘നാഗഭൂഷിത ഫണങ്ങളും ചടുല താളമോടും തിരിനടനവും’ എന്ന പ്രശസ്ത ഭക്തിഗാനം രചിച്ചത് അദ്ദേഹമാണ്. ഭവ്യതയോടെയുള്ള ഇടപെടല്‍ കൊണ്ട് പ്രായഭേദമെന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു
സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തൊട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു. വീട്ടിലെത്തുന്ന പ്രവര്‍ത്തകരോട് കഴിഞ്ഞതും വരാനിരിക്കുന്നതുമായ സംഘടനാ പരിപാടികളെക്കുറിച്ച് കൃത്യമായി ചോദിച്ചറിയും. കഴിഞ്ഞ ദിവസം നടന്ന ബിഎംഎസിന്റെ ജില്ലാ സമ്മേളനത്തെക്കുറിച്ചും വിശദമായി അന്വേഷിച്ചിരുന്നു. ആര്‍എസ്എസിന്റെ 101-ാം ജന്മദിനത്തില്‍ എത്ര സ്ഥലങ്ങളില്‍ വിജയദശമി പരിപാടികള്‍ നടന്നു, എത്ര സ്ഥലങ്ങളില്‍ പുതിയ ശാഖ തുടങ്ങി എന്നതുള്‍പ്പെടെ കൃത്യമായ വിലയിരുത്തല്‍ നടത്തുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. വീട്ടിലെത്തുന്ന വര്‍ക്ക് മധുരം നല്‍കി സ്വീകരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ ഒരു ശീലമാണ്.
2015-ലെ കാഞ്ഞങ്ങാട് സംഘശിക്ഷാ വര്‍ഗിലെ വര്‍ഗ് അധികാരിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക-ആധ്യാത്മിക മേഖലയ്ക്ക് തീരാനഷ്ടമാണ്. അന്ത്യാഞ്ജലി ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് പി. ഉണ്ണികൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ കാര്യവാഹ് കെ. സനല്‍, സഹകാര്യവാഹ് ഓംപ്രകാശ്, ജില്ലാ പ്രചാരക് ടി.പി. രഞ്ജിത്ത്, ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ടി. വിവേകാനന്ദന്‍, ജില്ലാ സമ്പര്‍ക്ക പ്രമുഖ് വി. ഗോവിന്ദന്‍ മടിക്കൈ, പ്രൗഢ പ്രമുഖ് കൃഷ്ണന്‍ ഏച്ചിക്കാനം, ടി.വി. ഭാസ്‌കരന്‍, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രന്‍ മാവുങ്കാല്‍, മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, ജനറല്‍ സെക്രട്ടറി പി. പത്മനാഭന്‍, സെക്രട്ടറി എം. പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് എച്ച്.ആര്‍. ശ്രീധരന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു, വാര്‍ഡ് മെമ്പര്‍ സജി കുന്നുമ്മല്‍, കെ. ശോഭന ഏച്ചിക്കാനം, കെ. വേണുഗോപാല്‍ നമ്പ്യാര്‍, ഭാസ്‌കരന്‍ അട്ടേങ്ങാനം, ദിനേശന്‍ മാസ്റ്റര്‍, ഗംഗാധരന്‍ ആനന്ദാശ്രമം, ടി.വി. ചന്ദ്രന്‍, ജയകുമാര്‍ നെല്ലിത്തറ, കുഞ്ഞിരാമന്‍ വാഴക്കോട്, കുമാരന്‍ കക്കട്ടില്‍, പി.വി. കുഞ്ഞിക്കണ്ണന്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം തളിപ്പറമ്പ് നരിക്കോട് കൈവേലിയിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് 3.30ന് നരിക്കോട് സ്മൃതിയില്‍ സംസ്‌കാരം നടന്നു. ആര്‍എസ്എസ് ജില്ലാ സംഘചാലക് കെ.പി. നാരായണന്‍, ബിജെപി സംസ്ഥാന സമിതി അംഗം സി. നാരായണന്‍, ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.വി. സനല്‍, മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കന്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ.വി. രാജീവന്‍, കെ.ടി. മുരളി, ഏഴാം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെങ്ങല്‍, ജനറല്‍ സെക്രട്ടറി ജയപ്രകാശ്, കിഷ്ന്താ ഗുരുകുലം ആചാര്യന്‍ വിനോദ് കണ്ണന്‍, മധു വടക്കയില്‍ തുടങ്ങി നിരവധി പേര്‍ നരിക്കോട്ടെ വീട്ടിലും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

