കണ്ണൂര്‍ സര്‍വകലാശാല ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് : വിറാസ് കോളേജ് ചാമ്പ്യന്‍മാര്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളേജിയറ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് ഫിറ്റ് 24 പ്രീമിയം ഫിറ്റ്‌നസ് ക്ലബില്‍ നടന്നു.ചാമ്പ്യന്‍ഷിപ്പില്‍ 40 കോളേജുകളില്‍ നിന്നായി 120 ഓളം കായിക താരങ്ങള്‍ പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ 28 പോയിന്റ് നേടി വിറാസ് കോളേജ് വിളയംകോട്( വാദിഹുധ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്) ചാമ്പ്യന്മാരായി .11 പോയിന്റ് നേടി എസ് ഇ എസ് കോളേജ് ശ്രീകണ്ഠാപുരം രണ്ടാം സ്ഥാനം നേടി.10 പോയിന്റ് നേടി കണ്ണൂര്‍ ശ്രീ നാരായണ കോളേജ് മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി.രമേശന്‍ സമ്മാനദാനം നിര്‍വഹിച്ചു, കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സര്‍വകലാശാല കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ വി .അനൂപ് മുഖ്യാഥിതിയായി.സജിത്ത് അതിയാമ്പൂര്‍, കെ. ജെ.സെബാസ്റ്റ്യന്‍, ഡോ. പ്രജൂ കെ പോള്‍,രമേശ് കുമാര്‍,പ്രവീണ്‍ മാത്യു,സുധീഷ്, ഫിറ്റ് 24 മാനേജിങ് പാര്‍ട്ണര്‍ മാരായ അനില്‍, റംസി,ലേഖ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!