ഭൂട്ടാനില്‍ സ്വര്‍ണം നേടി; നയനയ്ക്കും ആദിദേവിനും പൗരസ്വീകരണം

കരിന്തളം: ഭൂട്ടാനില്‍ നടന്ന അന്താരാഷ്ട്ര ലങ്കാടി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗങ്ങളായ കാലിച്ചാമരത്തെ നയന മധുവിനും സി. ആദിദേവിനും കാലിച്ചാമരത്ത് പൗരസ്വീകരണം നല്‍കി. അന്താരാഷ്ട്ര കായികവേദിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളുടെ നേട്ടത്തെ ആദരിക്കുന്നതിനായി കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. വായനശാല പ്രസിഡന്റ് വി. മധുസൂദനന്‍, വൈസ് പ്രസിഡന്റ് റീജ രമേശന്‍, ജോയിന്റ് സെക്രട്ടറി കെ. വസന്തകുമാര്‍, എക്‌സിക്യൂട്ടീവ് അംഗം പി.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. വ്യാപാരി കൂട്ടായ്മയെ പ്രതിനിധീകരിച്ച് ടി. സിദ്ദിഖ്, ബിജു അച്ചൂസ് എന്നിവരും ഫിഫ ഗ്രൂപ്പ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് വിജില്‍, ജാബിര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

 

error: Content is protected !!