കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക്ക് കൗണ്സിലിന്റെയും , സംസ്കൃത അധ്യാപക ഫെഡറേഷന്റെയും നേതൃത്വത്തില് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതം വിദ്യാര്ത്ഥികള്ക്കായി ദുര്ഗ ഹയര് സെക്കന്ഡറി സ്കൂളില് വച്ച് രചന ശില്പശാല സംഘടിപ്പിച്ചു. കലോത്സവങ്ങളിലെ രചന മത്സര ഇനങ്ങള് ആയ ഉപന്യാസ രചന , കഥാരചന , കവിതാരചന , സമസ്യ പൂരണം , എന്നിവയിലാണ് പരിശീലനം നല്കിയത്. പരമേശ്വരന് എച്ച്, ഡോക്ടര് സുനില്കുമാര് , രമേശന് ചന്ദ്രന് മാസ്റ്റര്, ടി പി പത്മകുമാര് എന്നിവര് ക്ലാസുകള് കൈകാര്യം ചെയ്തു. ദുര്ഗ ഹയര്സെക്കന്ഡറി സ്കൂള് ഹെഡ്മിസ്ട്രസ് സുമ ടീച്ചര് രചന ശില്പശാല ഉദ്ഘാടനം ചെയ്തു. ടി പി പത്മകുമാര് സ്വാഗതവും കെ അരുണ്കുമാര് നന്ദിയും പറഞ്ഞു.
