സൈനുല്‍ ആബിദീന്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കാസര്‍കോട്: രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ത ളങ്കരയിലെ സൈനുല്‍ ആ ബിദീന്‍ വധക്കേസിലെ മു ഴുവന്‍ പ്രതികളെയും വെ റുതെവിട്ടു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂ ന്ന്) ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താ വിച്ചത്. കാസര്‍കോട് എം ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനും ത ളങ്കര നുസ്രത്ത് നഗര്‍ സ്വദേശിയുമായിരുന്ന സൈനുല്‍ ആബിദിന്‍ (24)ആ ണ് കൊല്ലപ്പെട്ടത്.
2014 ഡിസംബര്‍ 22ന് രാത്രി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എം ജി റോഡില്‍ പിതാവി ന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കേസില്‍ 21 പേരാണ് പ്രതിപ്പട്ടികയിലു ണ്ടായിരുന്നത്. കേസിലെ എട്ടാം പ്രതിയായ ജ്യോതി ഷിനെ വിചാരണക്കിടെ മ രിച്ച നിലയില്‍ കണ്ടെത്തി യിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ നിയമപ്ര കാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്‍ സജീവ എസ് ഡിപിഐ പ്രവര്‍ത്തകനാ യിരുന്നു. വ്യക്തിവിരോധ മാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കാസര്‍ കോട് എസ്പി. തോംസണ്‍ ജോസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡി വൈ എസ് . പി ടി പി രഞ്ജിത്ത്, സി ഐ . പി കെ സു ധാകരന്‍, എസ് ഐ എം രാജേഷ്, എസ് പിയുടേയും ഡി വൈ എസ് പിയു ടേയും സക്വാഡ് അംഗങ്ങള്‍, സൈബര്‍സെല്‍ യൂ ണിറ്റ് എന്നിവര്‍ കേസ് അ ന്വേഷണത്തില്‍ പങ്കാളിക ളായിരുന്നു. അന്നത്തെ സി ഐ പി കെ സുധാകരന്‍ ആണ് കോടതിയില്‍
കുറ്റപത്രംസമര്‍പ്പിച്ചത്

 

error: Content is protected !!