മാഷ് ഓര്‍മ്മ:സ്മരണിക പ്രകാശനം 19 ന്; എം.പി.അബ്ദുസമദ് സമദാനി എം പി നിര്‍വ്വഹിക്കും.

കാഞ്ഞങ്ങാട്:മുസ്‌ളിം ലീഗ് നേതാവ്,മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ജനപ്രതിനിധി തുടങ്ങി കൈ വെച്ച മേഖലകളിലെല്ലാം വിശുദ്ധിയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഓര്‍മ്മക്കായി സ്മരണിക സമിതി തയ്യാറാക്കിയ ‘ മാഷ് ഓര്‍മ്മ ‘ പുസ്തക പ്രകാശനം ഒക്ടോബര്‍ 19 ന് രാവിലെ 8 മണിക്ക് മുസ്‌ളിം ലീഗ് ദേശീയ സീനിയര്‍ ഉപാധ്യക്ഷന്‍ എം.പി.അബ്ദുസമദ് സമദാനി എം പി നിര്‍വ്വഹിക്കും.
പി.മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ മകന്‍ പി.ഖാലിദ് ആദ്യ പ്രതി സ്വീകരിക്കും.
രാവിലെ 8 മണിക്ക് അതിഞ്ഞാല്‍ എം ബി എം ക്രസന്റ് കോംപൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ളിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണവും സ്മരണിക ചീഫ് എഡിറ്റര്‍ ടി.മുഹമ്മദ് അസ്ലാം പുസ്തക പരിചയവും നടത്തും.
സ്മരണിക സമിതി ചെയര്‍മാന്‍ തെരുവത്ത് മൂസ്സാഹാജി അദ്ധ്യക്ഷ്യനാവും.
ഓര്‍ഫനേറ്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിക്കപ്പെട്ട എ.അബ്ദുള്‍ റഹ്‌മാന്‍,ലീഗ് ജില്ല പ്രസിഡണ്ട് എന്‍.എ.നെല്ലിക്കുന്ന്,ജനറല്‍ സെക്രട്ടറി പി.എം.മുനീര്‍ ഹാജി,ട്രഷറര്‍ കെ ഇ എ ബക്കര്‍,എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
ജില്ലയിലെ എം എല്‍ എ മാരായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,കല്ലട്ര മാഹിന്‍ ഹാജി,എ.കെ.എം.അഷറഫ്, കെ.നീലകണ്ഠന്‍,സന്ദീപ് വാര്യര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്‍,എം ബി എം അഷറഫ്, സി.കുഞ്ഞാമദ് ഹാജി പാലക്കി,ഫസല്‍ റഹ്‌മാന്‍,ഹമീദ് ചേരക്കാടത്ത്
തുടങ്ങി ജനപ്രതിനിധികളും നേതാക്കളും സംബന്ധിക്കും.
അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖത്തീബ് ടി.ടി.അബ്ദുള്‍ ഖാദര്‍ അസ്ഹരി പ്രാര്‍ത്ഥന നടത്തും.
കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത് സ്വാഗതവും,
പി.എം.ഫൈസല്‍ നന്ദിയും പറയും

 

error: Content is protected !!