കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കൊടുങ്ങല്ലൂരില്‍ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വെമ്പല്ലൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അഴീക്കോട് സ്വദേശി തോപ്പില്‍ നസീറിന്റെ മകനുമായ നിഹാലിനെ (16) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് പോയ നിഹാല്‍ തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പോലീസില്‍ മിസ്സിംഗ് പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥി കാസര്‍കോട് ടൗണിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

error: Content is protected !!