നാഷണല്‍ ഹൈവേ നിര്‍മാണപ്രവൃത്തി : ബെവിഞ്ചയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: ഒക്ടോബര്‍ 15 ന് രാവിലെ 08 മണി മുതല്‍ 18 വരെ വൈകിട്ട് 6 മണി വരെ കാസര്‍കോട് ബെവിഞ്ച ഭാഗത്തെ നാഷണല്‍ ഹൈവേ നിര്‍മാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. യാത്രാതടസ്സം ഒഴിവാക്കാന്‍ വാഹനയാത്രക്കാര്‍ താഴെ പറയുന്ന ക്രമീകരണങ്ങള്‍ പാലിക്കുക:

ചെറുവാഹങ്ങള്‍ (ബസ്, ഹെവി വാഹനങ്ങള്‍ ഒഴികെ):
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളും കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെര്‍ക്കളയിലേക്ക് പോകേണ്ട വാഹനങ്ങളും ബെവിഞ്ച – ചെങ്കള – നാലാംമൈല്‍ – ഇന്ദിരാനഗര്‍ വഴി (നായനാര്‍ ഹോസ്പിറ്റലിന് സമീപത്തെ റോഡ്) കടന്നു പോകേണ്ടതാണ്.
തിരികെ ചട്ടഞ്ചാല്‍ / കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും നാലാം മൈല്‍ സര്‍വീസ് റോഡ് അണ്ടര്‍പാസ് വഴി ഇതേ ക്രമം പാലിക്കേണ്ടതാണ്.

ഹെവി വാഹനങ്ങളും ബസ്സുകളും:

നിര്‍മാണപ്രവൃത്തി നടക്കുന്ന ഭാഗത്തുകൂടി ഒരു സമയം ഒരു ദിശയില്‍ മാത്രം വാഹനങ്ങള്‍ കടത്തിവിടുന്ന രീതിയിലായിരിക്കും ക്രമീകരണം.

 

error: Content is protected !!