ഗള്‍ഫിലെ വ്യാപാരിയെ വ്യാജ പേയ്ഡ് ബില്‍ നല്‍കി 38 കോടിയുടെ തട്ടിപ്പ്: അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട് : വിദേശത്തെ ഐഫോണ്‍ വ്യാപാര സ്ഥാപനത്തില്‍ ഒറിജിനല്‍ ബില്ലില്‍ പണം നല്‍കാതെവ്യാജ പേയ്ഡ് സീല്‍പതിച്ച് ഡെലിവറി കൗണ്ടറില്‍ നല്‍കി 38 കോടിയോളം രൂപ നഷ്ടം ഉണ്ടാക്കിയെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും ദുബായില്‍ ഐഫോണ്‍ വിതരണ സ്ഥാപനമായ മില്ലേനിയം ഗിഫ്റ്റ് ട്രേഡിംഗ് (എല്‍എല്‍സി) നടത്തുന്ന എന്‍. എ. അബ്ദുള്‍ റൗഫിന്റെ പരാതിയിലാണ് കോഴിക്കോട് ചുണ്ടന്‍ കണ്ടിയിലെ റമീസ്, മലപ്പുറം വളാഞ്ചേരിയിലെ യൂസഫ്, കോട്ടയം ഈരാറ്റുപേട്ടയിലെ സജില്‍, ഫരീദ്, തിരുവനന്തപുരം കാട്ടാക്കടയിലെ നിസാം എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 2023 ഒക്ടോബര്‍ 22 മുതല്‍ 2023 ഒക്ടോബര്‍ 28 വരെയുള്ള കാലയളവില്‍ ഗള്‍ഫില്‍ ദേയ് റാ ദുബായ് എന്ന സ്ഥലത്ത് പരാതിക്കാരനും ബന്ധുവും പങ്കാളികളായി നടത്തുന്ന സ്ഥാപനത്തിലാണ് പ്രതികള്‍ സ്ഥാപനത്തിന്റെ പേയ്ഡ് സീല്‍ വ്യാജമായി നിര്‍മ്മിച്ച് വിവിധ സമയങ്ങളില്‍ കടയിലെത്തി ഹോള്‍സെയിലായി ഐഫോണ്‍ വാങ്ങി ഒറിജിനല്‍ ബില്ലില്‍ പണം നല്‍കാതെ വ്യാജ പേയ്ഡ് സീല്‍പതിച്ചു കൗണ്ടറില്‍ നല്‍കി തട്ടിപ്പ് നടത്തി ദുബായില്‍ തന്നെ ഫോണുകള്‍ വില്‍പ്പന നടത്തി പരാതിക്കാരനും ബന്ധുവിനും 38 കോടിയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

 

error: Content is protected !!