കുശാല്‍നഗറില്‍ സൗജന്യ ആയൂര്‍വേദ ജില്ലാ തല മെഡിക്കല്‍ ക്യാമ്പ് നടത്തി; ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ മെഡിക്കല്‍ സെല്‍,കുശാല്‍ നഗര്‍ ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മെഡിക്കല്‍ സെല്‍ ജില്ലാ കണ്‍വിനര്‍ ഡോ.ഷൈജു ചുള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു . ബി ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബല്‍രാജ്, എച്ച്. ആര്‍.സുകന്യ, സെല്‍ കോഡിനേറ്റര്‍ സുകുമാരന്‍ കുതിരപ്പാടി,ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്, മണ്ഡലം ട്രഷറര്‍ ശാലിനി പ്രഭാകര്‍, ബൂത്ത് പ്രസിഡന്റുമാരായ രവി ചന്ദ്രന്‍ കശാല്‍ നഗര്‍, രൂപ എസ് പ്രഭു എന്നിവര്‍ സംസാരിച്ചു.യുവ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. എന്‍. ധനുഷ് സ്വാഗതവും സുലോചനാ പ്രവീണ്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!