നീലേശ്വരം: കേരളാ അയേണ് ഫാബ്രിക്കേഷന് ആന്റ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന് നീലേശ്വരം ടൗണ് മേഖല കണ്വെന്ഷന് കോട്ടപ്പുറം ഹൗസ് ബോട്ടില് വെച്ച് നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.വി സത്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ദിനേശന് വിശിഷ്ടാതിഥിയായി.പ്രസിഡന്റ് കെ. സുരേഷ് അദ്ധ്യക്ഷതനായി.
കെ രാജന് അനുശോചന പ്രമേയവും പി. ഷാജി പ്രമേയവും സെക്രട്ടറി വി.വി ഉപേന്ദ്രന് റിപ്പോര്ട്ടുകള് അവതരിപ്പിച്ചു.
ജില്ലാക്കമ്മിറ്റി അംഗങ്ങളായ ബാബു കരിങ്ങാട്ട്, കെ മനോജ്, കെ. വിജീഷ്, വിനോദ് മാത, ടി.കെ ഷിജു എന്നിവര് സംസാരിച്ചു. സെക്രട്ടറി വി.വി ഉപേന്ദ്രന് സ്വാഗതവും മുന് പ്രസിഡന്റ് കെ. വി. സുനില് രാജ് നന്ദിയും പറഞ്ഞു.
