പൂച്ചക്കാട് : തെക്കേവീട് വയനാട്ടുകുലവന് തറവാട് കുടുംബസംഗമവും വിവിധ പരീക്ഷകളില് ഉന്നതവിജയം നേടിയ തറവാട്ടംഗങ്ങളായ വിദ്യാര്ത്ഥികളെ അനുമോദിക്കുകയും ചെയ്തു. മുന് എം എല് എ. കെ. വി. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടി ഡോക്ടറും എഞ്ചിനിയറുമായി സേവനരംഗത്ത് ഇറങ്ങുന്ന പുതുതലമുറ സാമൂഹ്യ പ്രതിബദ്ധതയോട് കൂടി മനുഷ്യത്വo മുന്നില് കണ്ടുപ്രവര്ത്തിക്കണമെന്ന് അനുമോദചടങ്ങില് അദ്ദേഹം ആവശ്യപ്പെട്ടു. കേരള യൂണിവേഴ്സിറ്റി യില് നിന്നും എം ബി ബി എസ് ബിരുദം നേടിയ ഡോ. നീരജ ബാലന്, കണ്ണൂര് യൂണിവേഴ്സിറ്റിയില് നിന്നും ബി ടെക് (സിവില്) ബിരുദം കരസ്ഥമാക്കിയ സോന മോഹനന്, ഇക്കഴിഞ്ഞ എസ് എസ് എല് സി, പ്ലസ് ടു പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്ത്ഥികളെയും ചടങ്ങില് അനുമോദിച്ചു. കെ. രവിവര്മ്മന് മാസ്റ്റര്, കെ. നാരായണന് (റിട്ട. തഹസില്ദാര് ) ,സത്യന് പൂച്ചക്കാട്, രാഘവന് ചാലിയന്വളപ്പ്, ടി. പി. കുഞ്ഞബ്ദുള്ള, പി. കെ ബാലന് എന്നിവര് സംസാരിച്ചു.
പി. രാജന് സ്വാഗതവും പ്രമോദ് പി. നന്ദിയും പറഞ്ഞു.
