പ്രവാസലോകത്തും കാനത്തൂരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മഹിമ;  ദുബായ്-ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ ഗള്‍ഫില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചും 40 ഓളം പേര്‍ രക്തദാനം ചെയ്തും മാതൃകയായി

കാനത്തൂര്‍: കാനത്തൂരിന്റെ സാമൂഹിക ഇടപെടലുകളും സേവനമനോഭാവവും പ്രവാസലോകത്തും അഭിമാനകരമായി പ്രതിഫലിച്ചു. ജീവന്‍ രക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ രക്തദാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കാനത്തൂര്‍ പ്രവാസികൂട്ടായ്മ ഗള്‍ഫില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത്, മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഈ മഹത്തായ പ്രവര്‍ത്തനത്തിലൂടെ പ്രവാസലോകത്തും കാനത്തൂരിന്റെ നന്മയുടെയും ഐക്യത്തിന്റെയും സേവനസന്നദ്ധതയുടെയും മഹിമ ഉയര്‍ത്തിപ്പിടിക്കാന്‍ കൂട്ടായ്മയ്ക്ക് സാധിച്ചു. നാടിന്റെ അതിരുകള്‍ക്കപ്പുറവും മാനവികതയുടെ സന്ദേശം പകരുന്ന ഈ പ്രവര്‍ത്തനം, കാനത്തൂരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ മാതൃകയായി.

 

error: Content is protected !!