രാവണേശ്വരം : അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുട്ടക്കോഴി വിതരണം രാവണേശ്വരം മൃഗാശുപത്രി പരിസരത്തുവച്ച് നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ഉപഭോക്താക്കള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എ. തമ്പാന്‍ മക്കാക്കോട്ട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ദീപ പ്രവീണ്‍, കെ. രതീഷ്, കെ. വി. സുകുമാരന്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ വി. ശാന്ത, എസ്. വനജ ജീവനക്കാരായ യു. വി.അശോകന്‍,സി.എം.സുധിന എന്നിവര്‍ സംസാരിച്ചു. മൃഗാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി. ഷാഹിത സ്വാഗതം പറഞ്ഞു. അജാനൂര്‍ പഞ്ചായത്തിലെ വിവിധ വിതരണ കേന്ദ്രങ്ങളായ മാവുങ്കാല്‍ വ്യാപാരഭവന്‍ പരിസരം, മൂലക്കണ്ടം ജംഗ്ഷന്‍, കിഴക്കുംകര ജംഗ്ഷന്‍, വെള്ളിക്കോത്ത് സബ് സെന്റര്‍, വേലാശ്വരം സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലും മുട്ടക്കോഴി വിതരണം നടന്നു. ഒക്ടോബര്‍ 14ന് നോര്‍ത്ത് കോട്ടച്ചേരി ക്ലബ്ബ് പരിസരം,ഇട്ടമ്മല്‍ ജംഗ്ഷന്‍, കൊളവയല്‍ കാറ്റാടി ജംഗ്ഷന്‍, മടിയന്‍ ജംഗ്ഷന്‍, അതിഞ്ഞാല്‍ ജുമാമസ്ജിദ് പരിസരം,ചിത്താരി ഇലക്ട്രിക് സെക്ഷന്‍,ചിത്താരി കടപ്പുറം എന്നിവിടങ്ങളിലും മുട്ടക്കോഴി വിതരണം നടക്കും.
