ഉദുമ : ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥലയത്തിന്റെ ഏഴാമത് കെ. ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രഫഷണല്‍ നാടക മത്സരം നവംബര്‍ 17 മുതല്‍ 23 വരെ സൗഹൃദ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍
സംഘടിപ്പിക്കും. ആറുദിവസം മത്സര നാടകങ്ങളും അവസാന ദിവസം അമേചര്‍ നാടക പ്രദര്‍ശനവുമുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും. സംഘടക സമിതി രൂപീകരണ യോഗം മുന്‍ എംഎല്‍എ കെ. വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥലയം പ്രസിഡന്റ് എ അപ്പകുഞ്ഞി അധ്യക്ഷനായി. ജനപ്രതിനിധികളായ പി വി രാജേന്ദ്രന്‍, പി വി അനീസ്, ചന്ദ്രന്‍ കൊക്കാല്‍, സി കെ വേണു, മൈമൂന കൊപ്പല്‍, നാടക് ജില്ലാ പ്രസിഡന്റ് റഫീഖ് മണിയംങ്കാനം, കെ സന്തോഷ് കുമാര്‍,
അജയന്‍ പനയാല്‍, അബ്ബാസ് പാക്യാര, എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥലയം സെക്രട്ടറി അബ്ബാസ് രചന സ്വാഗതവും കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ വി കുഞ്ഞിരാമന്‍ (ചെയര്‍മാന്‍ ), പി. വി. രാജേന്ദ്രന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), അബ്ബാസ് രചന (ജനറല്‍ കണ്‍വീനര്‍).
