സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ജൂഡോ മത്സരത്തില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പെരിയയില്‍ സ്വീകരണം നല്‍കി

പെരിയ :സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ജൂഡോ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍, വെങ്കല മെഡല്‍ നേടിയ പ്രാര്‍ത്ഥനാ ബിജു, അജയ്,ഹിഷാം എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി. ഇവരെ അനുമോദിച്ചു കൊണ്ട് പെരിയയില്‍റോഡ് ഷോ നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ദു മോള്‍, ഹെഡ്മിസ്ട്രസ്സ് പി. സുമതി, പിടിഎ പ്രസിഡന്റ് സത്യന്‍ മഠത്തില്‍, വൈസ് പ്രസിഡന്റ് ശശിധരന്‍, എസ് എം സി ചെയര്‍മാന്‍ ഗോപാലന്‍, പിടിഎ, മദര്‍ പിടിഎ, എസ് എം സി അംഗങ്ങള്‍, അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു

 

error: Content is protected !!