എസ്.ഐ.ആര്‍ തെറ്റാണെന്നും കോടിക്കണക്കിന് വോട്ടര്‍മാരുടെ അധികാരം കവര്‍ന്നെടുത്തുവെന്നും പ്രചരിപ്പിക്കുന്ന വിഡി സതീശന്‍ സര്‍ക്കാര്‍ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറിയതിനാല്‍ രാജി വയ്ക്കണമെന്നും, ഇടതു – വലതു മുന്നണികളുടെ മുഴുവന്‍ എംഎല്‍എ മാരും രാജി വയ്ക്കണം എന്നും ആവശ്യപ്പെട്ട് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിച്ചാലില്‍ പ്രകടനം നടത്തി. തങ്ങള്‍ ജയിക്കുന്നത് ജനാധിപത്യത്തിന്റെ വിജയമായും തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ ജയിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിച്ചാണെന്നുമുള്ള ഇടതു – വലതു മുന്നണികളുടെ പ്രചരണം ഇരട്ടത്താപ്പാണ്. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടത് എസ്‌ഐആര്‍ കാരണമാണെന്ന് പറഞ്ഞ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ കൂടെ സമര രംഗത്തുള്ള എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ അവരുടെ നിലപാട് കേരള ജനതയ്ക്ക് മുന്‍പില്‍ വ്യക്തമാക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും കേന്ദ്ര ഗവണ്‍മെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനം. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്രസറളായ, ആര്‍ സൂര്യനാരായണ ഭട്ട്, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രതീഷ് കുമാര്‍ കെ.എസ്, വൈസ് പ്രസിഡണ്ട് രാമകൃഷ്ണന്‍ സി, സെക്രട്ടറിമാരായ ഉദയന്‍ വളപ്പില്‍, രാധാകൃഷ്ണന്‍ പി.യു, ജയലാല്‍ എ.ആര്‍, കമ്മിറ്റി അംഗങ്ങളായ രഞ്ജു ടി.എസ്, കുമാരന്‍ മാട്ടക്കുന്ന്, രാജേഷ് രാജേന്ദ്ര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്:
ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി
പ്രതിഷേധ പ്രകടനം നടത്തി
ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ‘ഇല്ലീഗല്‍ ഹോസ്ദുര്‍ഗ് എം.എല്‍.എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ രാജിവെക്കണം’ എന്നാവശ്യപ്പെട്ട് ബോര്‍ഡും സ്ഥാപിച്ചു.
ബി.ജെ.പി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, വൈസ് പ്രസിഡന്റുമാരായ എം. ബല്‍രാജ്, എച്ച്.ആര്‍. സുകന്യ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, ജനറല്‍ സെക്രട്ടറിമാരായ പി. പത്മനാഭന്‍, ബിജി ബാബു, സെക്രട്ടറി എം. പ്രദീപ് കുമാര്‍, ട്രഷറര്‍ ശാലിനി പ്രഭാകരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ മാവുങ്കാല്‍, എന്‍. അശോക് കുമാര്‍, എസ്.ടി മോര്‍ച്ച ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
