15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന നടപടിക്കെതിരെ കാഞ്ഞങ്ങാട് ആര്‍ടി ഓഫീസിലേക്ക് മോട്ടോര്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി; കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും . കേണ്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് യന്ത്രവത്കരിക്കാനുള്ള കേന്ദ്ര – സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചതോടെ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന നടപടിക്കെതിരെ കാഞ്ഞങ്ങാട് ആര്‍ടി ഓഫീസിലേക്ക് മോട്ടോര്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കേരള ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. കേണ്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘടാനം ചെയ്തു. കെ ഉണ്ണി
. നായര്‍ അധ്യക്ഷനായി . ഗിരി കൃഷ്ണന്‍, പി എ റഹ്‌മാന്‍, ശശി വെങ്ങാട്ട്,പി.വി ശ്രീജിത്, സുരേഷ് കുമാര്‍, എം സന്തോഷ്, കാറ്റാടി കുമാരന്‍ സ്റ്റീഫന്‍ ഡി ഐമന്‍, ,എ ആര്‍ ധന്യവാദ് , എം പൊക്ലന്‍,മാധവന്‍ മണിയറ, എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി മോഹന്‍ കുമാര്‍ പാടി സ്വാഗതവും ടി വി വിനോദ് നന്ദിയും പറഞ്ഞു

 

 

error: Content is protected !!