വോളി നൈറ്റ് 2027 സഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നോട്ടീസ് പ്രകാശനവും ചെയ്തു

വരഞ്ഞൂര്‍ :കഴിഞ്ഞ 27 വര്‍ഷമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൗഹൃദപുരുഷ സ്വയം സഹായ സംഘം ഈ കാലയളവില്‍ ഒട്ടേറെ നിര്‍ധനരായ രോഗികള്‍ക്ക് സഹായഹസ്തവുമായി അവരുടെ കണ്ണീരൊപ്പി സമൂഹത്തിന് മാതൃകപരമായപ്രവര്‍ത്തനം നടത്തി വരികയാണ്. നിര്‍ദ്ധനരായ രോഗികളെ സഹായിക്കുന്നതിന് ധനസമാഹരണത്തിന്റെ ഭാഗമായി രണ്ടാമത് വോളി നൈറ്റ് 2027 ജനുവരി 2ന് മേലാഞ്ചേരി ആക്ഷന്‍ വോളി ഗ്രൗണ്ടില്‍ പി പത്മനാഭന്‍ നായര്‍ [മഠത്തില്‍] ഫ്‌ലഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയാണ്.
നമ്മുടെ നാട്ടില്‍ നിന്നകന്ന് പോകുന്ന വോളിബോള്‍ മത്സരം കായികപ്രേമികള്‍ക്ക് ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ നിര്‍ദ്ധനരായ രോഗികളെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനാണ് സംഘം നേതൃത്വം നല്കുന്നത്. ഈ ജീവകാരണ്യ പ്രവര്‍ത്തന നിധി സമാഹരണ വോളിനൈറ്റ് വിജയത്തിനായ് രൂപീകരിച്ച സഘാടക സമിതിയുടെ ഓഫീസ് ഉദ്ഘാടനം പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പരിപാടിയുടെ നോട്ടീസ് പ്രകാശനം പ്രമുഖ വോളിതാരം അരുണ്‍ഘോഷ് നിര്‍വ്വഹിച്ചു. സഘാടക സമിതി ചെയര്‍മാന്‍ സി കെ ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇ പ്രസിധരന്‍ സ്വാഗതം പറഞ്ഞു. സഘാടക സമിതി രക്ഷാധികാരികളായ ഇ തമ്പാന്‍ നായര്‍, പി പത്മനാഭന്‍ , പി തമ്പാന്‍ നായര്‍ , സഘാടക സമിതി കോഡിനേഷന്‍ ചെയര്‍മാന്‍ പി ബാലഗോപാലന്‍, കണ്‍വീനര്‍ സുധീഷ് പി , വോളി നൈറ്റിന്റെ ഗ്രൗണ്ട് കമ്മറ്റി ഭാരവാഹികളായ അജയന്‍ മേലാഞ്ചേരി, രാജീവന്‍ സി, സൗഹൃദ സംഘം ഭാരവാഹികളായ ദിനേശന്‍ വരഞ്ഞൂര്‍, ശശി വി വരഞ്ഞൂര്‍, എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!