ഹരിയാനയിലെ കുരുക്ഷേത്ര ശിക്ഷാ സാഗര്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ മേഖലയിലെ നൂതനവും സര്‍ഗ്ഗാത്മകവുമായ പരിശ്രമങ്ങള്‍ക്കും, മികച്ച അധ്യാപന പ്രചോദനാത്മകമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്‍കുന്ന ‘രാഷ്ട്രീയ നവാചാരി ശിക്ഷക് സമ്മാന്‍ ‘നാഷണല്‍ ടീച്ചര്‍ അവാര്‍ഡ് കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകനായ സമീര്‍ സിദ്ദീഖിയ്ക്ക് . പാഠപുസ്തകത്തിനപ്പുറം കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അധ്യാപകനാണ്.
അധ്യാപനം ഒരു ജോലിയല്ല, ഒരു സാധനയാണെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകന്‍.
അധ്യാപനത്തോടൊപ്പം പരിസ്ഥിതി, ജീവകാരുണ്യം, സൈബര്‍ ബോധവല്‍ക്കരണം, പൊതുവിദ്യാലയ സംരക്ഷണം എന്നീ മേഖലകളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
2026 ലെ സംസ്ഥാന സര്‍ക്കാരിന്റെ . മികച്ച അധ്യാപക അവാര്‍ഡ്, 2021 ലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടറേറ്റിന്റെ സ്വച്ഛതാ ഹി സേവാ പുരസ്‌കാരത്തില്‍ സംസ്ഥാനതല ഒന്നാം സ്ഥാനം, ഗിജു ഭായ് നാഷണല്‍ അവാര്‍ഡ്, ഗുരു രത്‌ന പുരസ്‌കാരം, ഗാന്ധി സേവാ പുരസ്‌കാരം, എ.പി.ജെ അബ്ദുല്‍ കലാം എമിനന്റ് ടീച്ചര്‍ അവാര്‍ഡ്, നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ പരിസ്ഥിതി അവാര്‍ഡ്, പൂവച്ചല്‍ ഖാദര്‍ സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ മുപ്പതിലധികം അവാര്‍ഡുകള്‍.
കരിയര്‍ മാസ്റ്റര്‍, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍, ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍, യുവ ജാഗരണ്‍ നോഡല്‍ ഓഫീസര്‍, ഓള്‍ കേരള വി.എച്ച്.എസ്.ഇ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി. വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ഭാര്യ തസ്നിം സമീറും മക്കളായ റൈഹാന്‍ സമീറും റിദ സമീറും അടങ്ങുന്ന കുടുംബം പുതിയ കോട്ട കാരാട്ടു വയലില്‍ നളിനം അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. രോഹ്താസ് വര്‍മ്മ
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കര്‍ണാല്‍, ഹരിയാന, ശൈലേഷ് പ്രജാപതി , സ്ഥാപകന്‍ ശിക്ഷാ സാഗര്‍ ഫൗണ്ടേഷന്‍ ഭാരത് , സുരേഷ് റാണ, സുശീല ജംഗ്ഡ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുത്തു.
