സുനീഷിന്റെ മിന്നല്‍ ഇടപെടല്‍ : മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: പോലീസുകാരന്റെ അവസരോചിതമായ ഇടപെടല്‍ മൂലം മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവ് പിടിയില്‍. കാസര്‍കോട് ഡി.എച്ച്.ക്യുവിലെ പോലീസുകാരനും കരിവെള്ളൂര്‍ പെരളം സ്വദേശിയുമായ സുനീഷിന്റെ മിന്നല്‍ ഇടപെടലാണ് മോഷ്ടാവിനെ കുടുക്കിയത്.
ഈ മാസം രാത്രി 8 മണിയോടെ കൊട്ടണച്ചേരി അറയ്ക്ക് മുന്നില്‍ സുഹൃത്ത് വിനീതുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് കെ.എല്‍ 18 എന്‍ 1944 നമ്പറുള്ള പള്‍സര്‍ ബൈക്കില്‍ രണ്ടുപേര്‍ എത്തിയത്. ഹിന്ദിയില്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിച്ചു. 30 കിലോമീറ്റര്‍ എന്ന് സുനീഷ് മറുപടി നല്‍കിയെങ്കിലും ബൈക്കിന്റെ നമ്പര്‍ കണ്ടപ്പോള്‍ സംശയം തോന്നി.
ഉടന്‍ തന്നെ ബൈക്ക് നമ്പര്‍ കാസര്‍കോട് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരന്‍ രജീഷിന് അയച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പരിശോധനയില്‍ രണ്ട് ദിവസം മുമ്പ് മാഹിയില്‍ നിന്ന് മോഷണം പോയ ബൈക്കാണ് അതെന്ന് വ്യക്തമായി.
വിവരം ലഭിച്ചയുടന്‍ സുനീഷ് സുഹൃത്തിനെയും കൂട്ടി ബൈക്കിനെ പിന്തുടര്‍ന്ന് ചെറുവത്തൂര്‍ ടൗണില്‍ വെച്ച് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ചന്തേര പോലീസിനെയും ഹൈവേ പോലീസിനെയും വിവരം അറിയിച്ചു.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ബലൂണ്‍ വില്‍പ്പനക്കാരന്‍ മക്കീലാല്‍ ആണ് പിടിയിലായത്. ഇയാളെ ചന്തേര പോലീസ് മാഹി പോലീസിന് കൈമാറി.
സമയോചിതമായി ഇടപെട്ട് മോഷ്ടിച്ച വാഹനം കണ്ടെത്തിയ
സുനീഷിന്
അഭിനന്ദന പ്രവാഹമാണ്.

 

error: Content is protected !!