പാറപ്പള്ളി : ജംഇയ്യത്തുല്‍മുഅല്ലിമീന്‍മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍
കള്ളാര്‍ റെയ്ഞ്ച് ഇസ്ലാമിക സാഹിത്യ മല്‍സരം ‘മുസാബഖ’ ഒക്ടോബര്‍ 20, 21 തിയതികളില്‍ പാറപ്പള്ളിയില്‍ വെച്ച് നടത്തപ്പെടും.
പരിപാടിയുടെ സ്വാഗത സംഘഓഫീസ്ഉദ്ഘാടനംപാറപ്പള്ളിയില്‍ ഇബ്രാഹിം ഹാജി ഒടയംഞ്ചാല്‍നിര്‍വഹിച്ചു.പോസ്റ്റര്‍ പ്രകാശനം മുനമ്പം മഹമൂദ് ഹാജി സി കെ . ഉമ്മര്‍ ഹാജി കൊട്ടോടിക്ക് നല്‍കി നിര്‍വഹിച്ചു.
ചടങ്ങില്‍ പാറപ്പള്ളി മുദരീസ് മുനീര്‍ ഫൈസി ഇര്‍ഫാനി പ്രാര്‍ത്ഥന നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
കെകെ .അബ്ദുറഹ്‌മാന്‍ പാണത്തൂര്‍ പരിപാടിയെക്കുറിച്ചു വിശദീകരണം നടത്തി.
ജലീല്‍ ദാരിമി പാണത്തൂര്‍ , സുലൈമാന്‍ മൗലവി ഇരിയ , എം കെ ഹസൈനാര്‍കുണ്ടടുക്കം ,എ .ഉമ്മര്‍പാറപ്പള്ളി, ഹമീദ് ബാവ ചുള്ളിക്കര, അബ്ദുള്ള ഹാജി മയൂരി , ഹംസ ഹജിഒടയംഞ്ചാല്‍
റഹ്‌മാന്‍ അമ്പലത്തറ, കെ എം ഹസൈനാര്‍ ഹാജി, സി എച്ച് ഷെരീഫ് ,ടി.അബ്ദുസ്സമദ്,കെ എം കരിം, സി എച്ച് അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുസമദ് അഷറഫി സ്വാഗതവും കെ എം. അബ്ദുറഹ്‌മാന്‍നന്ദിയും പറഞ്ഞു.
പരിപാടിയുടെഭാഗമായി വിളംബരജാഥ 17ന് ശനിയാഴ്ച 4മണിക്ക് മൂന്നാം മൈലില്‍ നിന്ന്ആരംഭിച്ച് പാറപ്പള്ളി സമാപിക്കും.
