സി.ജെ.പി. സമരം; മുന്‍നിര നേതാക്കളെല്ലാം കസ്റ്റഡിയില്‍; പിണറായി കസ്റ്റഡിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് സിപിഎം റോഡ് ഉപരോധിച്ചു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ ഡല്‍ഹി പോലീസ് കരുതല്‍ തടങ്കലിലാക്കിയിരിക്കുകയോ കസ്റ്റഡിയിലെടുത്തിരിക്കുകയോ ആണ്. സമരം പ്രഖ്യാപിച്ച സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഡല്‍ഹിയില്‍ ഡല്‍ഹിയില്‍ ഇറങ്ങാന്‍പോലും സമ്മതിക്കാതെ വിമാനത്തില്‍വെച്ച് കസ്റ്റഡിയിലെടുത്തു. സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമരത്തില്‍ പങ്കുകൊണ്ട് പിന്തുണയ്ക്കാനെത്തിയ പ്രശസ്ത യുറ്റിയൂബര്‍ ധ്രുവ് റാഠിയെ രാവിലെ ഏഴേമുക്കാലോടെത്തന്നെ അറസ്റ്റുചെയ്തിരുന്നു. രാവിലെ അമ്മ വാതില്‍ തുറന്നതോടെ പുറത്ത് നിലയുറപ്പിച്ച പോലീസ് സംഘം അകത്തുകയറുകയും റാഠിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍, ബൃന്ദ കാരാട്ട്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ പല പ്രമുഖരെയും കസ്റ്റഡിയിലെടുത്തു.
കൂടാതെ സമരത്തിനായി ഡല്‍ഹിയിലെത്തിയവര്‍, എസ്.എഫ്.ഐ., എ.ഐ.എസ്.എ. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും പോലീസ് കസ്റ്റഡിയിലാണ്. സമരത്തിന് ഡല്‍ഹി പോലീസ് ഔദ്യോഗിക അനുമതി
നിഷേധിച്ചിട്ടുള്ളതിനാലാണ് നടപടി. ഇതോടെ സമരത്തിന്റെ മുന്നോട്ടുപോക്ക് എങ്ങനെ ആയിരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം. ഒന്നാംനിര നേതാക്കളെയെല്ലാംതന്നെ ആദ്യമേ അറസ്റ്റുചെയ്തുകൊണ്ട് ഡല്‍ഹി പോലീസ് ഉദ്ദേശിക്കുന്നത് ഈ സമരത്തെ മുളയിലേ നുള്ളുക എന്നതാണ്. ജന്തര്‍ മന്ദര്‍ എന്ന ലക്ഷ്യത്തിലേക്ക് ബാരിക്കേഡുകള്‍
മറികടന്നെത്തുക അസാധ്യം എന്നുതന്നെ പറയാമെങ്കിലും ഡല്‍ഹിയിലെ തെരുവുകളിലൂടെ ഈ സമരം മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളെവിടെയാണോ എത്തുന്നത് അവിടെയാണ് ജന്തര്‍ മന്ദര്‍ എന്ന് കഴിഞ്ഞദിവസം എ.എ. റഹിം എം.പി. പ്രഖ്യാപിച്ചത് ഈ സൂചനയാ ണ് നല്‍കുന്നത്. അതിനാല്‍ത്തന്നെ കസ്റ്റഡിയിലെടുത്തവര്‍ കസ്റ്റഡിയില്‍വെച്ചും അല്ലാത്തവര്‍ അവര്‍ നില്‍ക്കുന്നിടത്തുവെച്ചും ഈ സമരം തുടര്‍ന്നുകൊണ്ടുപോവാനാണ് സാധ്യത.

കാഞ്ഞങ്ങാട്: രാജ്യ തലസ്ഥാനത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ചും. സി.പി.ഐ.എം നേതാക്കളായ എം. എ. ബേബി, പിണറായി വിജയന്‍, വൃന്ദ കാരാട്ട്,എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധ പ്രകടനം.

 

 

 

error: Content is protected !!