കാഞ്ഞങ്ങാട് ഐ എം എ പുതിയഭാരവാഹികള്‍: ഡോ. പി. വിനോദ് കുമാര്‍ പ്രസിഡന്റ് ഡോ. എ.എസ് കണ്ണന്‍ സെക്രട്ടറി

കാഞ്ഞങ്ങാട്: ഐ എം എ കാഞ്ഞങ്ങാട് 2026-27 ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പി. വിനോദ് കുമാറിനെ പ്രസിഡന്റായും, ഡോ. എ.എസ് കണ്ണന്‍ സെക്രട്ടറി ആയും ഡോ. അശ്വതി.കെ ജി നെ ട്രഷറര്‍ ആയും സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ആയി ഡോക്ടര്‍ ടി വി പത് മനാഭനെയും തെരഞ്ഞെടുത്തു. മാവുങ്കാല്‍ ഐ എം എ ഹാളില്‍ നടന്ന ഇന്‍സ്റ്റല്ലേഷന്‍ ചടങ്ങില്‍ പ്രസിഡന്റ് ഡോക്ടര്‍ രമേശ് ഡി ജി അധ്യക്ഷനായി,.മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ബാബു രവീന്ദ്രന്‍ ഇന്‍സ്റ്റല്ലേഷന്‍ ഓഫിസറായി. മുതിര്‍ന്ന ഐ എം എ നേതാവും നാഷണല്‍ ഐ എം എ അവാര്‍ഡ് ജേതാവും ആയ ഡോ. ബാബു കെ വി മുഖ്യാഥിതിയായി,. കൃത്രിമ ചികിത്സാ രീതികള്‍ക്കും കൃത്രിമ മരുന്ന് കമ്പനികള്‍ക്കും എതിരെ നിയമ പോരാട്ടങ്ങള്‍ നടത്തുന്ന അദ്ദേഹത്തെ ചടങ്ങില്‍ കാഞ്ഞങ്ങാട് ഐ എം എ ബ്രാഞ്ച് അനുമോദിച്ചു.സെക്രട്ടറി ഡോ ജീജ എം പി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീനിയര്‍ ഐ എം എ ലീഡേഴ്സ് ആയ ഡോ. ദീപിക കിഷോര്‍, ഡോ. ശശി രേഖ, ഡോ. ശശിധര റാവു, ഡോ.വി. സുരേഷന്‍, ഡോ.കൃഷ്ണ കുമാരി, ഐ എം എ കാസറഗോഡ് ഡിസ്ട്രിക്ട് ചെയര്‍ പേഴ്‌സണ്‍ ഡോ ജനാര്‍ദ്ദനനായിക്ക്,കാസറഗോഡ് ഐ എം എ പ്രസിഡന്റ് ഡോ. ജമാല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!