വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം : കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം നടന്നു

കാഞ്ഞങ്ങാട് :- സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തിനു ഗുരുതരമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ എത്രയും വേഗത്തില്‍ നടത്തണമെന്നും, സ്‌കൂളുകളിലും മറ്റ് ഓഫീസ് ആവശ്യങ്ങള്‍ക്കുമുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കുവാനുള്ള അവകാശം അംഗീകൃത സ്റ്റുഡിയോകള്‍ക്ക് മാത്രം അനുവദിച്ച നല്‍കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും തൊഴില്‍ ഫോട്ടോഗ്രാഫി തൊഴില്‍ മേഖലയ്ക്ക് ഗുരുതരമായ ഭീഷണി ആകുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ ( സിഐടിയു ) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. . കുന്നുമ്മല്‍ ജെ സി ഐ ഹാളില്‍ നടന്ന സമ്മേളനം സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിനു മേക്കാട്ട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മോഹനന്‍, ജില്ലാ പ്രസിഡണ്ട് ബാബു, രസിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരീഷ് കുന്നികുച്ചി, എം കിഷോര്‍ കുമാര്‍, കെ വി കുഞ്ഞികൃഷ്ണന്‍, സുനില്‍ കുണ്ടംകുഴി, സതീശന്‍ നീലേശ്വരം എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി നാരായണന്‍ ലുക്കൗട്ട് സ്വാഗതവും
ഏരിയ ജോ: സെക്രട്ടറി വി രജനീഷ് നന്ദിയും പറഞ്ഞു
ഭാരവാഹികള്‍
നാരായണന്‍ ലുക്കൗട്ട് ( പ്രസിഡണ്ട് )
സന്തോഷ് അലക്‌സാണ്ടര്‍ ( വൈസ് പ്രസിഡണ്ട്)
പി വേണുഗോപാലന്‍ ( സെക്രട്ടറി)
സ്വരൂപ് ഡിജിറ്റല്‍ ഐ( ജോ: സെക്രട്ടറി )
വി രജനീഷ് ( ട്രഷറര്‍ )

 

error: Content is protected !!