സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തണം : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി; സഹകരണ വാരാഘോഷം സംസ്ഥാന തല സമാപനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട് : സഹകരണ മേഖലയിലെ ദുഷിച്ച പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏത് രാഷ്ട്രയെ പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായാലും സഹകരണ വകുപ്പ് ജീവനക്കാര്‍ അതിന് നിന്ന് കൊടുക്കരുതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനത്തിന്റെ സംഘാടക സമിതി ഓഫീസ് കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരുടെ പ്രോത്സാഹിപ്പിക്കുന്നതിതിനുള്ള പ്രവര്‍ത്തനം ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആണെങ്കിലും കൊടുക്കരുതെന്ന് രാജമോഹനം പറഞ്ഞു സംസ്ഥാനതല സമാപന പരിപാടിയുടെ സംഘാടകസമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവനാഡിയാണ് സഹകരണ സ്ഥാപനങ്ങള്‍ . സംഘങ്ങളുടെ വിശ്വാസ്യത കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്നതിന് സഹകാരികളും ജീവനക്കാരും തയ്യാറാകണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അധ്യക്ഷനായി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. വി. സതീഷ് ചന്ദ്രന്‍ , ജോയിന്‍ ഡയറക്ടര്‍ ടി. എം. മാത്യു സഹകരണ സംഘം അസിസ്റ്റന്റ് രജീസ്ട്രാര്‍ ( പ്ലാനിങ് )സി. സുനില്‍കുമാര്‍, സഹകണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം
എം ഉഷ,വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരായ രാജന്‍ പെരിയ , സഞ്ജീവ ഷെട്ടി, , എം. രാഘവന്‍, അഡ്വ. പി. വി. സുരേഷ് , പ്രവീണ്‍ തോയമ്മല്‍ , എം . കെ മാധവന്‍ നായര്‍ ,പി. കെ വിനോദ് കുമാര്‍ ,വി. കൃഷ്ണന്‍, എച്ച്. ഡി.സി കോളേജ് പ്രിന്‍സിപ്പല്‍ പി.വി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!