ബഹുസ്വരതയുടെ സാംസ്‌കാരിക സമീപനം വികസിപ്പിച്ചെടുക്കാന്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കും: പു ക സ

വെള്ളിക്കോത്ത് : വര്‍ദ്ധിച്ചു വരുന്ന വലതുപക്ഷവല്‍ക്കരണത്തേയും വര്‍ഗ്ഗീയവല്‍ക്കരണത്തേയും ചെറുക്കാന്‍ സാംസ്‌കാരിക മണ്ഡലത്തെ നിര്‍ണ്ണായകമായ സമരമുഖമായി പരിഗണിച്ച് യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് പുരോഗമന കലാ സാഹിത്യ സംഘം അജാനൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സമാപിച്ചു. അടോട്ട് ജോളി യൂത്ത് സെന്ററില്‍ സംഘം ഏരിയാ സെക്രട്ടറി വിജയന്‍ പൊള്ളക്കട ഉദ്ഘാടനം ചെയ്തു. എസ് . ഗോവിന്ദരാജ് അധ്യക്ഷനായിരുന്നു. പ്രഭാകരന്‍ മാസ്റ്റര്‍, കെ. വാസു, കെ. ദിനേശന്‍, അഡ്വ. ജി. യദുനാഥന്‍ , വി .ടി . കാര്‍ത്ത്യായനി, ശ്രീനി അടോട്ട് , കെ.സി . ശ്രീവിദ്യ, ബാലകൃഷ്ണന്‍ പാലക്കി എന്നിവര്‍ സംസാരിച്ചു. കേരളം പ്രത്യക്ഷത്തിനപ്പുറം എന്ന സംഘം നയരേഖ ജില്ലാ വൈസ് പ്രസിഡണ്ട് കെ. എം. സുധാകരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. എ.അനിത സ്വാഗതം പറഞ്ഞു .പുതിയ ഭാരവാഹികളായി എ. അനിത ( പ്രസിഡന്റ്) എസ് . ഗോവിന്ദരാജ് (വൈസ് : പ്രസിഡന്റ്) കെ.വി. പ്രവീണ ടീച്ചര്‍ (സെക്രട്ടറി) ഷിജി അഭിലാഷ് (ജോ : സെക്രട്ടറി) , അഡ്വ. ജി യദുനാഥന്‍ ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു .

 

error: Content is protected !!