മാവുങ്കാല്‍ : വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ മാവുങ്കാല്‍ പള്ളോട്ടെ വീട്ടിലെത്തിയ മാവുങ്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരെ അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ജീവനക്കാരും തൊഴിലാളികളും സംയുക്തമായി മാവുങ്കാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഒ.വി രമേഷ് യോഗം ഉദ്ഘാടനം. മഹേഷ് കരിമ്പില്‍ അധ്യക്ഷനായി. വി ജനാര്ദ്ദനന്, കെ.എന്‍. കൃഷ്ണന്‍കുട്ടി, സജിത്ത് കുമാര്‍, പാമു ഷെമീര്‍ എന്നിവര്‍ സംസാരിച്ചു
കെ.വി. ഗോപകുമാര്‍, എ. ഗിരീഷ് , കെ. ജയകൃഷ്ണന് , എം . മോഹനന്, എം. അഷ്റഫ്, ജയരാജന് പി.വി , കെ.എം.അജിത്ത് കുമാര്‍ ,കെ.പ്രഭാകരന്, കെ വി .സുരേശന് എന്നിവര്‍ നേതൃത്വം നല്കി.
