ബേക്കല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി

കാഞ്ഞങ്ങാട്: ബേക്കല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 7, 8 തീയതികളില്‍ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അജാനൂരില്‍ നടക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി.
സ്‌കൂള്‍ കിച്ചണ്‍, സ്‌കൂള്‍ പരിസരം, ഹോട്ടലുകള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാര്‍, പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുബന്‍, സേതുനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

error: Content is protected !!