മന്ത്രി ഒ. ജെ ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധം : ജാമ്യം ലഭിച്ച നീലേശ്വരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നീലേശ്വരത്ത് സ്വീകരണം നല്‍കി

നീലേശ്വരം: മന്ത്രി ഒ. ജെ ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി നീലേശ്വരം പോലീസ് കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടച്ച് ജാമ്യം ലഭിച്ച നീലേശ്വരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നീലേശ്വരത്ത് സ്വീകരണം നല്‍കി.സ്വീകരണ പൊതുയോഗം. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. അഖിലേഷ് അധ്യക്ഷത വഹിച്ചു. സിപിഐഎം നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.വി രതീഷ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫി, ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗം അമൃത സുരേഷ്,എസ്. എഫ്. ഐ ഏരിയ സെക്രട്ടറി അനന്ദു മോഹന്‍, വി. വി ജിതേഷ്, വി. പ്രകാശന്‍, എ. വി സുരേന്ദ്രന്‍, കെ. പി നിധീഷ്, ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി സനുമോഹന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!