കെ എസ് എസ് പി യു ചെമ്മംട്ടം വയല്‍ യൂണിറ്റ് നടത്തിയ കുടുംബമേള ശ്രദ്ധേയമായി; നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉല്‍ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ( കെ എസ് എസ് പി യു ) ചെമ്മട്ടംവയല്‍ യൂണിറ്റ് സംഘടിപ്പിച്ച കുടുംബമേള ശ്രദ്ധേയമായി
വിവിധ കലാപരിപാടികളോടെ കാരാട്ടുവയല്‍ ജില്ല പെന്‍ഷന്‍ ഭവനില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉല്‍ഘാടനം ചെയ്തു.
കെ എസ് എസ് പി യു ചെമ്മം ട്ടംവയല്‍ യൂണിറ്റ് പ്രസിഡണ്ട് കെ. രേണുക അദ്ധ്യക്ഷയായി.

ചടങ്ങില്‍ വെച്ച് മരണപ്പെട്ട മുതിര്‍ന്ന പെന്‍ഷണര്‍ കവ്വായിലെ കെ.
ജാനകി സിസ്റ്ററുടെ
ഫോട്ടോ ചെയര്‍മാന്‍ വി.വി.രമേശന്‍ അനാച്ചാദനം നടത്തി.കെ എസ് എസ് പി യു ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍,ജില്ലാ സാംസ്‌കാരിക സമിതി കണ്‍വീനര്‍ പി.സി.പ്രസന ടീച്ചര്‍,ജില്ലാ വനിതാ സബ്ബ് കമ്മിറ്റി കണ്‍വീനര്‍ പി.വി.നിര്‍മ്മല, ബ്ലോക്ക് പ്രസിഡണ്ട് ബി.പരമേശ്വരന്‍,ബ്ലോക്ക് സെക്രട്ടറി കെ ചന്ദ്രശേഖരന്‍, കെ.വി.കുഞ്ഞികൃഷ്ണന്‍,
യൂണിറ്റ് സെക്രട്ടറി ബി.ഭാസ്‌ക്കരന്‍, യൂണിറ്റ് ചാര്‍ജ് വഹിക്കുന്ന കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂണിറ്റ് വനിതാഗങ്ങളും കുടുംബാഗങ്ങളും അവതരിപ്പിച്ച തിരുവാതിര, പെന്‍ഷന്‍കാര്‍ അവതരിപ്പിച്ച
വിവധ മത്സര പരിപാടിയും നടന്നു.

യൂണിറ്റ് വനിതാ സമിതി കണ്‍വീനര്‍ ടി.ടി. വി.ലീല ടീച്ചര്‍ സ്വാഗതവും, സാംസ്‌കാരിക സമിതി കണ്‍വീനര്‍ കെ. വി.സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!