കാഞ്ഞങ്ങാട് :2027 ഏപ്രില്‍ 5 മുതല്‍ 8 വരെ അടോട്ട് പുതിയപുര തറവാട്ടില്‍ നടക്കുന്ന
വയനാട്ട് കുലവന് തെയ്യംകെട്ട് ഉത്സവത്തിന്റെ ആഘോഷകമ്മിറ്റി ഓഫീസ് തുറന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി. വി രമേശന് ഉദ്ഘാടനം ചെയ്തു.ന്യൂ സ്റ്റാര്‍ ക്ലബ്ബിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.കെ. വി. സുരേന്ദ്രന് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ശ്രീവിദ്യ, ഡോ.നാരായണന് പള്ളിക്കാപ്പില്‍, നാരായണന് വെളിച്ചപ്പാടന്‍, മഠത്തിനാട്ട് രാജന്, എം.വി നാരായണന്,ഹരിഹരന് വെളളിക്കോത്ത്, , ഐശ്വര്യ കുമാരന്,കെ. സജിത്ത് കുമാര്‍ പി. പ്രവീണ്‍കുമാര്‍, എ. രാജേഷ്,എ.വി സഞ്ജയന്, അമ്പൂഞ്ഞി , പുതിയപുരയില്‍ കുഞ്ഞിക്കണ്ണന്,വത്സല ടീച്ചര്‍ അടോട്ട് എന്നിവര്‍ സംസാരിച്ചു. വി. വി. സുഗതന് സ്വാഗതവും, വി.പി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു .
