ഗാന്ധിജയന്തിയുടെ ഭാഗമായി ക്ലീന്‍ മൊട്ടംചിറ ശ്രദ്ധേയമായി

പൂച്ചക്കാട് : വ്യക്തി ശുചിത്വവും ഗൃഹശുചിത്വവും മാത്രം പോര, പരിസര ശുചിത്വവും പൊതുസ്ഥല ശുചീകരണവും കൂടി ലക്ഷ്യമിട്ട് പൂച്ചക്കാട് മൊട്ടംചിറ സര്‍ഗ്ഗ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ 150 ലധികം വീട്ടുകാര്‍ താമസിക്കുന്ന പ്രദേശത്തെ റോഡുകള്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ശുചീകരണം നടത്തി.സര്‍ഗ്ഗയുടെ രക്ഷാധികാരിയും മുതിര്‍ന്ന അംഗവുമായ സി എച്ച് മാധവന്‍ ”ക്ലീന്‍ മൊട്ടംചിറ” പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. സെക്രട്ടറി നന്ദകുമാര്‍ മാക്കംവീട്, പി കെ സുമലത, ബി കെ ചന്ദ്രാവതി എന്നിവര്‍ സംസാരിച്ചു. മഹാത്മാ ഗാന്ധിയുടെ 157 ആം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.നിരവധി ആളുകള്‍ രാത്രിയും പകലും പോകുന്ന മുത്തപ്പന്‍ മടപ്പുര റോഡ്, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്ന വയല്‍ നടവഴി, കിഴക്കേക്കര പോകുന്ന നടവഴി ഉള്‍പ്പെടെ പ്രധാന റോഡുകളിലെ മാലിന്യങ്ങള്‍ ശേഖരിച്ചു.

 

error: Content is protected !!