പെരിയ:ഗാന്ധി ജയന്തിയോടനുബന്ധിച്ച് പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരിയ ടൗണ്‍ പ്ലാസ്റ്റിക് മുക്തമാക്കി. പരിപാടിക്ക് പ്രിന്‍സിപ്പാള്‍ പി സുനില്‍കുമാര്‍, ജൂനിയര്‍ റെഡ് ക്രോസ്സ് കൗണ്‍സിലര്‍ കെ നളിനി എന്നിവര്‍ നേതൃത്വം നല്കി. ശേഖരിച്ച മാലിന്യങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കവറുകളും പ്ലാസ്റ്റിക്ക് കുപ്പികളും ആയിരുന്നു. ശേഖരിച്ച മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി.
