അമ്പലത്തറ : അക്രമവും അഹിംസയുമില്ലാത്ത ലോകത്തിന് വേണ്ടി സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 4 വരെ നടക്കുന്ന സമാധാന യാത്രയുടെ ഭാഗമായി വേള്‍ഡ് വിത്തൌട്ട് വാര് ആന്റ് വയലന്‍സ് കാസര്‍കോട് ജില്ലാ കമ്മിറ്റി അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയുടെ സഹകരണത്തോടെ ഡ്രോയിങ് ഫെസ്റ്റും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. വിജയകുമാര്‍ ഹരിപുരം ഉല്‍ഘാടനം ചെയ്തു. ദിവാകരന് കൊടവലം, ഡോ. സൂരജ് മുണ്ടോട്ട്,വിനോദ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. പി. വി. ജയരാജ് സ്വാഗതവും ഗോപി മുളവിന്നൂര്‍ നന്ദിയും പറഞ്ഞു. ചിത്രരചന മത്സരവിജയികള്‍
എല്‍. പി. വിഭാഗം
1.ധാര്‍മിക് സൂര്യ (സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പെരിയാട്ടടുക്കം )
2.അഥിതി ബാല (ജി. വി. എച്ച്. എസ്. എസ് അമ്പലത്തറ )
യു. പി. വിഭാഗം
1.ഇഷാന. എസ്. പാല് (ജി. എച്ച്. എസ് തച്ചങ്ങാട് )
2.ശ്രീഹരി. എം(ജി. യു. പി. എസ് കൂട്ടക്കനി )
ഹൈസ്കൂള്‍ വിഭാഗം
1.അക്ഷയ്. കെ. വി (ജി. എച്ച്. എസ്. എസ്. ചായ്യോത്ത് )
2.ഗിഷ്ന. വി. കെ (സദ്ഗുരു പബ്ലിക് സ്കൂള്‍,പെരൂര് )
