കുഴല്‍ക്കിണര്‍ ട്രാക്ടര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; വരക്കാട്ട് ജംഗ്ഷന്‍ സമീപത്താണ് അപകടം

ചിറ്റാരിക്കാല്‍: വെസ്റ്റ് എളേരി വരക്കാട്ട് നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ കുഴിക്കുന്ന
ട്രാക്ടര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഢ് സ്വദേശി മനാസര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ദാരുണമായ അപകടം. വരക്കാട്ടെ ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ജയ്‌സണും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനു മുകളിലേക്കാണ് ലോറി പതിച്ചത്.
അപകട സമയത്ത് വീട്ടുകാര്‍ ഉറക്കത്തിലായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

error: Content is protected !!