സ്വച്ച് ഭാരത് അഭിയാന്‍, സേവാഭാരതിയും സംയുക്തമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

കാഞ്ഞങ്ങാട്:സ്വച്ച് ഭാരത് അഭിയാന്‍ ന്റെയും സേവാഭാരതി യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു .
സ്റ്റേഷന്‍ മാനേജര്‍ രാജീവ് കുമാര്‍ മിശ്ര ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ജില്ല വൈസ് പ്രസിഡന്റ് മാരായ കെ വി ലക്ഷ്മണന്‍, ടിവി അശോകന്‍ എന്നിവര്‍ സംസാരിച്ചു. സേവാഭാരതി കാഞ്ഞങ്ങാട്, സെക്രട്ടറി വി രാധാകൃഷ്ണന്‍, സേവാഭാരതി മടിക്കൈ സെക്രട്ടറി പി.പവിത്രന്‍ എന്നിവര്‍ റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.
പരിപാടിയുടെ ഭാഗമായി സ്റ്റേഷന്‍ പരിസരത്ത് വൃക്ഷ തൈകളും നട്ടു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ ലക്ഷ്മി ദേവി സ്വാഗതവും
സേവാഭാരതി കാഞ്ഞങ്ങാട് ട്രഷറര്‍ എച്ച് എ അമിത് കുമാര്‍ നന്ദിയും പറഞ്ഞു.
സേവാഭാരതി മടിക്കൈ ട്രഷറര്‍ എം ജിതേഷ് ഉള്‍പ്പെടെ 15 ഓളം സേവാഭാരതി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!