ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍ കാസര്‍കോട് ആസ്റ്റര്‍ മിംസ്; ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ അഡ്മിന്‍ ബ്ലോക്ക് ജില്ലാ പോലീസ് സൂപ്രണ്ട് നിധിന്‍ രാജ് ഉദ്ഘാടനം നിര്‍വഹിച്ചു

കാസര്‍കോട്: ആതുരശുശ്രൂഷാ രംഗത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കി കാസര്‍കോട് ആസ്റ്റര്‍ മിംസ്.
ഒന്നാം വാര്‍ഷികാഘോഷങ്ങളും പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഡ്മിന്‍ ബ്ലോക്ക്, ഫുഡ് കോര്‍ട്ട് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പോലീസ് ചീഫ് നിധിന്‍ രാജ് നിര്‍വഹിച്ചു. കാസര്‍കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി, വൈസ് പ്രസിഡണ്ട് ആന്‍ഡ് മെഡിക്കല്‍ ഡയറക്ടര്‍ ഇന്ത്യ-1 ഡോ. സൂരജ് കെ.എം, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. സാജിദ് സലാഹുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ സേവനങ്ങളും ലഭ്യമാകുന്ന ഒരു ആശുപത്രി എന്ന കാസര്‍ഗോഡ് മേഘലയിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമാണ് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആരംഭിച്ചതോടെ സാക്ഷാത്കാരമായതെന്നും, വിദഗ്ദ്ധ ചികിത്സകള്‍ക്കായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസര്‍കോടിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് അത്യാഹിതഘട്ടങ്ങളില്‍ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഒരുക്കാന്‍ കഴിയുന്ന ഒരു വിശ്വസ്തകേന്ദ്രമായി മാറാന്‍ ആസ്റ്റര്‍ മിംസിന് സാധിച്ചു മാനേജ്‌മെന്റ് അറിയിച്ചു. ആരോഗ്യമേഖലയില്‍ കാസര്‍കോട് ജില്ല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് കാസര്‍കോട് ആസ്റ്റര്‍ മിംസിന്റെ ലക്ഷ്യം. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മികവാര്‍ന്ന സേവനങ്ങളും നൂതന സൗകര്യങ്ങളും നാടിനായി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രിയെന്ന് മാനേജ്മെന്റ് അധികൃതര്‍ ചടങ്ങില്‍ വ്യക്തമാക്കി.

 

error: Content is protected !!