ശോഭന സെന്‍ട്രല്‍ യു എ ഇ കമ്മിറ്റി ഒരുമിച്ചോണം നടത്തി

ഷാര്‍ജ : ശോഭന സെന്‍ട്രല്‍ യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുമിച്ചോണം നടത്തി. ഷാര്‍ജ റെഡ് കാസില്‍ ഹോട്ടലില്‍ വെച്ച് നടന്ന ആഘോഷ പരിപാടി ക്ലബ്ബ് രക്ഷാധികാരിയും ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റും മായ എന്‍.കെ. മുരളി നമ്പ്യാര്‍ ഉല്‍ഘാടനം ചെയ്തു.
സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ് പ്രസിഡന്റ് സുജിത്ത് കണ്ടത്തില്‍ അധ്യക്ഷനായി. മനോഹരന്‍ കുണ്ടത്തില്‍, വിനീത് കുഞ്ഞങ്ങാട്, ബാലകൃഷ്ണന്‍ കൂട്ടക്കനി, ശ്രീനാഥ് തണ്ണോട്ട്, ഗോപിരാജ് മാക്കി എന്നിവര്‍ സംസാരിച്ചു. ഒപ്പന, തിരുവാതിര, ഏകപാത്ര നാടകം തുടങ്ങി നിരവധി പരിപാടികള്‍ അവതരിപ്പിച്ചു ശോഭന സെക്രട്ടറി ശ്രീജേഷ് രാജ്കല്‍ സ്വാഗതവും ടി.രഞ്ജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!