പരപ്പ: മുസ്ലിം ലീഗ് കോടോം ബേളൂര്‍ , ബളാല്‍, കിനാനൂര്‍ കരിന്തളം എന്നീ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍നടന്നമ:പെ: (മലയോരപെരുമ ) എന്ന പേരില്‍ പരപ്പ റോയല്‍പാലസ്ഓഡിറ്റോറിയത്തില്‍നടന്ന മുസ്ലിംലീഗ്
മലയോര മേഖല കുടുംബ സംഗമം സമാപിച്ചു.
പേര് പോലെമലയോര പെരുമയായി മാറിയസംഗമംമലയോര മേഗലയില്‍ മുസ്ലിം ലീഗിന്റെശക്തി തെളിയിക്കുന്ന പരിപാടിയായി മാറി. സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ നാല് സെഷനുകളിലായി ചര്‍ച്ചകളുംഅനുമോദനച്ചടങ്ങുകളും ഇശല്‍ നിലാവ് എന്ന പേരില്‍ ഗാനമേളയുംനടന്നു.
താജുദ്ധീന്‍ കമ്മാടം പതാക ഉയര്‍ത്തി.
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ മുസ്തഫ തായന്നൂര്‍ അധ്യക്ഷനായി.
ഉദ്ഘാടന സെഷനില്‍ അയാസ് റഹ്‌മാന്‍ ഹുദവി എന്‍.ആര്‍.സി (വൈസ് പ്രസി. എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി) പ്രാര്‍ഥന നടത്തി.
തുടര്‍ന്ന് പഴയകാല മുസ്ലിം നേതാക്കളെ ബഷീര്‍വെള്ളിക്കോത്ത്, എം.പി ജാഫര്‍ എന്നിവര്‍ ചടങ്ങില്‍ വെച്ച് ആദരിച്ചു.
വിവിധവിഷയങ്ങളില്‍ഉന്നതവിജയംനേടിയവരെ അബ്ദുറഹ്‌മാന്‍ വണ്‍ ഫോര്‍, അഡ്വ. എന്‍.എ ഖാലിദ് എന്നിവര്‍അനുമോദിച്ചു. സി കെ റഹ്‌മത്തുള്ള, പി എം ഫാറൂഖ്, ഇഖ്ബാല്‍ അല്‍ ഐന്‍,
അബ്ദുല്‍ ഖാദര്‍ കല്ലഞ്ചിറ, എ സി എ ലത്തീഫ്, ഇബ്രാഹിം ഹാജി ഒടയംചാല്‍, സി എം ഇബ്രാഹിം, റഷീദ് കല്ലഞ്ചിറ, റഹ്‌മാന്‍ പാറപ്പള്ളി, ഷാനവാസ് കാരാട്ട്, സി മധു, ഷാനവാസ് ചിറമ്മല്‍,, ഖാലിദ് ക്ലായിക്കോട്, മൊയ്തീന്‍ എന്‍ ആര്‍ സി, ഇല്യാസ് കെ പി, മജീദ് എന്‍ ആര്‍ സി, അമീര്‍ ഹാജി കമ്മാടം എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി കണ്‍വീനര്‍ കെപി.ഗഫൂര്‍ എടത്തോട് സ്വാഗതവും
സലാം പട്ട്‌ളം നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് നടന്ന രണ്ടാം സെഷനില്‍ ‘ലഹരി മുക്തിയില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വെള്ളരിക്കുണ്ട്‌സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി. നളിനാക്ഷന്‍ വിഷയാവതരണം നടത്തി.
ജാഫര്‍ മാസ്റ്റര്‍ കെ.പി. സംസാരിച്ചു. പി എ.ലത്തീഫ് അടുക്കം സ്വാഗതവും സുഹൈല്‍ എന്‍.ആര്‍.സി. നന്ദിയും പറഞ്ഞു.
രണ്ടു മണിമുതല്‍ 3.30 വരെ നടന്ന മൂന്നാം സെഷനില്‍ ‘ജനാധിപത്യ പ്രക്രിയയിലെ മുസ്ലിം ലീഗ് രാഷ്ട്രീയം’ എന്ന
വിഷയമാണ് ചര്‍ച്ച ചെയ്തത്. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ബദറുദ്ദീന്‍ കെ.കെ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി വിഷയാവതരണം നടത്തി സംസാരിച്ചു.
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍
ടി പി . ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.
ഹാരിസ് ബദരിയാ നഗര്‍, യാസീന്‍ മീനാപ്പീസ്, അര്‍ഷാദ് അടുക്കം, തസ്ലീം പട്ട്‌ളം, സജീര്‍ ടി പി എന്നിവര്‍ ആശംസകള്‍അര്‍പ്പിച്ചു. നൗഷാദ് മാലോം നന്ദി പറഞ്ഞു.
വൈകിട്ട് 4.30 മുതല്‍ 6.30 വരെ നടന്ന നാലാം സെഷനില്‍ ‘മലയോര വനിതകളും വനിതാ ലീഗും: ഒരു പുതിയ മുന്നേറ്റം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വനിതാ ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ സുമയ്യ ഉദ്ഘാടനം ചെയ്തു. മുന്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍ വിഷയാവതരണം നടത്തി.
തുടര്‍ന്ന് പഴയകാല വനിതാ നേതാക്കളെ ആദരിച്ചു. ഖദീജ ഹമീദ്, ആയിഷ മജീദ്, താഹിറ ബഷീര്‍, സെറീന കെ.പി, ആബിദ കല്ലഞ്ചിറ, നസീറ കോളിയാര്‍ എന്നിവര്‍ സംസാരിച്ചു . എല്‍ കെ. റഹ്‌മത്ത് സ്വാഗതവുംആബിദ ടീച്ചര്‍ നന്ദിയും പറഞ്ഞു.
മ : പെ: ( മലയോര പെരുമ ) എന്ന പേര് നിര്‍ദ്ദേശിച്ച ജംഷീദ് ചിത്താരിയെ ചടങ്ങില്‍ അനുമോദിച്ചു.
താഹിര്‍ പള്ളിപുഴ, സത്താര്‍ തൊട്ടി, റാഷിദ് കാസര്‍കോട് എന്നിവര്‍ നയിച്ചഇശല്‍ നിലാവ് എന്ന ഗാനമേളയോട് കൂടി സംഗമത്തിന് പരിസമാപ്തികുറിച്ചു.
