മയക്കുമരുന്ന് കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: മാരക മയക്കുമരുന്നുമായി പിടിയിലായ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗര്‍ സ്വദേശി അബ്ദുള്‍ റഹ്‌മാനെ (39) ആണ്
വിധിച്ച് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (രണ്ട്).
ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം അധിക തടവ് അനുഭവിക്കണം.
2021 സെപ്റ്റംബര്‍ 15ന് വൈകിട്ട് 6.45 ഓടെ മധൂര്‍ ഗ്രാമത്തിലെ ചെട്ടുംകുഴിയില്‍ വെച്ച് 2.31 ഗ്രാം എംഡിഎംഎ യും 34.15 ഗ്രാം ചരസ്സുമായി പ്രതിയെ അന്നത്തെ വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷെയ്ഖ് അബ്ദുള്‍ റസാഖും സംഘവും പിടികൂടിയത്. അദ്ദേഹം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. മോഹനന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.

 

error: Content is protected !!