കാഞ്ഞങ്ങാട് :- സ്വതന്ത്രമായും നീതിയുക്തമായും പ്രവര്‍ത്തിക്കാത്ത
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കമ്മീഷന് അംഗത്വത്തില്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും ജനാധിപത്യ മൂല്യങ്ങളെയും പൂര്‍ണ്ണമായി തകര്‍ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
എസ്.ഐ.ആറുമായി (എസ് ഐ ആര്) ബന്ധപ്പെട്ട വിഷയത്തില്‍ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ നിരവധി തവണ എതിര്‍പ്പ് അറിയിച്ചിട്ടും അത് പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായാണ് ഗ്യാനേഷ് കുമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ആയുധമായി തിരഞ്ഞെടുപ്പ് കമ്മീഷന് മാറി.
തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് ഡി വൈ എഫ് ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കോട്ടച്ചേരി സര്‍ക്കിള്‍ കേന്ദ്രീകരിച്ചു ആരംഭിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. കെ ആര് അനിഷേധ്യ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം വി രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ നസറുദീന്‍ മലങ്കര, കെ മഹേഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
