കാഞ്ഞങ്ങാട്: മുന്‍ ദേവസ്വം വകുപ്പ് മന്ത്രി വി. എസ്. ശിവകുമാര്‍ രണ്ട് കൊമ്പുകള്‍ ഉള്ള ഗണപതിയുടെ നൂതന പ്രതിഷ്ഠ നടന്ന ഉത്തരകേരളത്തിലെ പ്രശസ്തമായ ജനകീയ കൂട്ടായ്മയില്‍ പരിപാലിക്കുന്ന മടിക്കൈ കിക്കാം കോട്ട് നൂഞ്ഞിയില്‍ ശ്രീ ഗണപതിയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിയ മുന്‍മന്ത്രിയെ ക്ഷേത്ര ഭാരവാഹികളും, ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. നിരവധി ആചാര അനുഷ്ഠാനങ്ങളാല്‍ സമ്പന്നമായ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്നും പ്രസാദം സ്വീകരിച്ചു. നാടിന്റെ പൈതൃകം നിലനിര്‍ത്തുന്നതിന് ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സമൂഹത്തില്‍ മുഖ്യ സ്ഥാനം വഹിക്കുന്നു എന്നും, ജനകീയമായ കൂട്ടായ്മകളില്‍ നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന് ക്ഷേത്രാംഗങ്ങള്‍ ഉപഹാരം നല്‍കി.
