ബേക്കല്‍: ബേക്കലില്‍ മത്സ്യത്തൊഴിലാളി ട്രെയിന്‍ തട്ടിമരിച്ചു. പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗോപാലനെ (64) ആണ് ബേക്കല്‍ പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്.
മത്സ്യബന്ധനത്തിനായി പുഴയില്‍ ഇട്ടിരുന്ന വലയെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.
ഭാര്യ: പുഷ്പ. മക്കള്‍: വിനീത്, വിശാല്‍. മരുമകള്‍: സിലു സരസന്.
