ദുബായ് :അരമങ്ങാനം തെക്കേക്കര മുച്ചിലോട്ട് വാണിയ തറവാട് യു എ ഇ കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗവും ഓണസദ്യയും സ്‌കോളാസ്റ്റിക്ക് അവാര്‍ഡ് വിതരണവും ദുബായ് തലശ്ശേരി റസ്റ്റോറന്റില്‍ വെച്ച് നടന്നു 40ല്‍പരം അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ബാലകൃഷ്ണന്‍ മുച്ചിലോട്ട് അദ്ധ്യക്ഷത വഹിച്ചു.
ദിപിന്‍ ഇരിയണ്ണി അനുശോചനവും സെക്രട്ടറിസുധാകര്‍ എരോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി യോഗറിപ്പോര്‍ട്ടും ട്രഷറര്‍ കരുണാകരന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു .
പുതിയ കമ്മിറ്റി ഭാരവാഹികളായി ബാലകൃഷ്ണന്‍ മുച്ചിലോട്ട്,കുഞ്ഞികൃഷ്ണന്‍ അണിഞ്ഞ (രക്ഷാധികാരിമാര്‍),
ബാബു മടിക്കൈ (പ്രസിഡന്റ്), കുഞ്ഞികൃഷ്ണന്‍ ഇടുവുങ്കാല്‍ (വൈസ് പ്രസിഡന്റ്),സുധാകരന്‍ എരോല്‍
(സെക്രട്ടറി), ദിപിന്‍ ഇരിയണ്ണി (ജോയിന്റ് സെക്രട്ടറി), കരുണാകരന്‍ ബാര (ട്രഷറര്‍), ചന്ദ്രന്‍ പുതിയകണ്ടം
(ജോ ട്രഷറര്‍ ), സുരേഷ് നെല്ലിക്കാട് (പ്രോഗ്രാം കണ്‍വീനര്‍), ഉണ്ണി വെടിക്കുന്ന്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ :
നിശാന്ത് അണിഞ്ഞ, രതീഷ് പറമ്പ്, അനില്‍ മുച്ചിലോട്ട്, രഞ്ജിത്ത് അച്ചേരി, ശരത്ത് കരിപ്പോടി, മാധവന്‍ അംബങ്ങാട്, ദിലീപ് കോതാര്‍ബത്ത്, ഗോപി കൃഷ്ണന്‍, ബിജു മാവുങ്കാല്‍, രാജേഷ് ദേളി എന്നിവരേയും തിരഞ്ഞെടുത്തു. ശേഷം സ്‌കോളാസ്റ്റിക്ക് അവാര്‍ഡ് വിതരണവും ഓണസദ്യയും കൂട്ടായ്മയുടെ അംഗങ്ങളും കുടുംബിനികളും കുട്ടികളും പങ്കെടുത്ത വിവിധ മല്‍സരങ്ങളും സമ്മാന വിതരണം നടന്നു. ട്രഷറര്‍ കരുണാകരന്‍ നന്ദിയും പറഞ്ഞു.
